FLASH NEWS

ഐസിയു പീഡനക്കേസ് : 'അന്വേഷണ റിപ്പോർട്ട് 2 ദിവസത്തിനകമെന്ന് ഐജിയുടെ ഉറപ്പ് '

WEB TEAM
May 01,2024 10:54 AM IST

കോഴിക്കോട് : മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിതക്ക്, ഡോ.കെ.വി.പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് രണ്ടു ദിവസത്തിനകം നൽകാമെന്ന് ഉത്തരമേഖല ഐജി കെ.സേതുരാമൻ ഉറപ്പു നൽകി.

ഇന്നലെ വൈകീട്ട് ഐജിയെ കണ്ട അതിജീവിതക്കാണ് ഐ.ജി ഉറപ്പ് നൽകിയത്.

പീഢനത്തിനിരയായ തന്റെ മൊഴി ഡോക്ടർ പൂർണമായും രേഖപ്പെടുത്തിയില്ലെന്ന അതിജീവിതയുടെ പരാതിയിൻ മേൽ മെഡിക്കൽ കോളജ് എസിപി നടത്തിയ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് അതിജീവിത 9 ദിവസമായി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം നടത്തി വരുന്നത്.ഐ.ജി ഉറപ്പു നൽകിയെങ്കിലും,

റിപ്പോർട്ട് ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അതിജീവിത വ്യക്തമാക്കി.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.